---
title: "പൊതുപണിമുടക്ക് മറ്റന്നാൾ ; 25 കോടി പേർ പങ്കെടുക്കും"
english_title: "General strike the day after tomorrow; 25 crore people will participate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341220/General strike the day after tomorrow; 25 crore people will participate"
published_at: "2026-02-10T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698af238365f7_1001102460.jpg"
keywords: []
---

# പൊതുപണിമുടക്ക് മറ്റന്നാൾ ; 25 കോടി പേർ പങ്കെടുക്കും

> **Lead Summary:** ലേബർകോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയുള്ള ഈമാസം 12-ന് ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടി പേർ അണിനിരക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

## Article Content

ലേബർകോഡുകൾ പിൻവലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയുള്ള ഈമാസം 12-ന് ആഹ്വാനം ചെയ്ത പണിമുടക്കിൽ 25 കോടി പേർ അണിനിരക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.

ബി.ജെ.പി. ഭരിക്കുന്ന ഒഡിഷയിലും അസമിലുമുൾപ്പെടെ പണിമുടക്ക് പൂർണമായിരിക്കുമെന്നും എ.ഐ.ടി.യു.സി. ജന റൽസെക്രട്ടറി അമർജിത് കൗർ, ഐ.എൻ.ടി.യു.സി. പ്രസിഡന്റ് അശോക് സിങ്, സി.ഐ.ടി. യു. വൈസ് പ്രസിഡന്റ് തപൻ സെൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതേ സമയം ബി.എം.എസ് പങ്കെടുക്കില്ല.

11-ന് അർധരാത്രി 12 മുതൽ 12-ന് അർധരാത്രിവരെയാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341220/General strike the day after tomorrow; 25 crore people will participate)